സൗദി അറേബ്യയിൽ ഇതുവരെ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഏതെങ്കിലും തരത്തിലുള്ള കേസുകൾ കണ്ടെത്തിയാൽ എല്ലാ മെഡിക്കൽ ലബോറട്ടറി സൗകര്യങ്ങളും പരിശോധനകളും തയ്യാറാണെന്നും കുരങ്ങുപനി വിവിധ രാജ്യങ്ങളിൽ പടരുകയാണെന്നും ലോകാരോഗ്യ സംഘടനയുടെ മേൽനോട്ടത്തിൽ ഇത്തരം എല്ലാ അവസ്ഥകളും സൗദി അറേബ്യ നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം അറിയിച്ചു.
പൊതുജനാരോഗ്യ അതോറിറ്റി പുറപ്പെടുവിച്ച ബോധവൽക്കരണ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും രാജ്യത്തിന് പുറത്തുള്ള യാത്രയ്ക്കിടെ രോഗം കണ്ടെത്തിയ രാജ്യങ്ങളിൽ ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കാനും മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു.