താൻ ഒരു ക്രിപ്റ്റോകറൻസി നിക്ഷേപകനല്ലെന്ന് ശതകോടീശ്വരൻ ബിൽ ഗേറ്റ്സ് വ്യക്തമാക്കി. മൈക്രോസോഫ്റ്റിൻറെ സഹസ്ഥാപകനും ലോകത്തിലെ നാലാമത്തെ ധനികനുമായ ബിൽ ഗേറ്റ്സ് ക്രിപ്റ്റോയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഡിജിറ്റൽ കറൻസിയായ ക്രിപ്റ്റോ സമൂഹത്തിൽ എത്തുന്ന ഒരു നിക്ഷേപമല്ലെന്നും ഗേറ്റ്സ് അഭിപ്രായപ്പെട്ടു. റെഡ്ഡിറ്റിലെ ഒരു അഭിമുഖത്തിനിടെ ബിറ്റ്കോയിനിനെക്കുറിച്ച് ചോദിച്ചപ്പോൾ ബിൽ ഗേറ്റ്സ് പ്രതികരിക്കുകയായിരുന്നു.
ഇതുംകൂടി വായിക്കുക: 1,100 കോടി രൂപയുടെ ലേലം; ലോകത്തിലെ ഏറ്റവും വിലകൂടിയ കാറാണിത്
ഇതാദ്യമായല്ല ബിൽ ഗേറ്റ്സ് ഡിജിറ്റൽ കറൻസിക്കെതിരെ സംസാരിക്കുന്നത്. ക്രിപ്റ്റോകറൻസിയോടുള്ള വിയോജിപ്പ് ബിൽ ഗേറ്റ്സ് ഇതിനകം പ്രകടിപ്പിച്ചിട്ടുണ്ട്. ക്രിപ്റ്റോ നിക്ഷേപത്തിൽ ഏർപ്പെട്ടിരിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ഒരിക്കൽ മുന്നറിയിപ്പ് നൽകിയിരുന്നു.