എഎഫ്സി കപ്പിൽ ഗോകുലം കേരള എഫ്സിക്ക് ഇന്ന് നിർണായക ദിനം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ന് വൈകിട്ട് 4.30ന് ഗോകുലം ബംഗ്ലാദേശ് ക്ലബ്ബ് ബസുന്ധര കിങ്സിനെ നേരിടും. ഗ്രൂപ്പ് ഡിയിൽ രണ്ടാം സ്ഥാനത്തുള്ള ഗോകുലത്തിന് ഇന്ന് ജയം അനിവര്യമാണ്. രാത്രി 8.30ൻ മാലദ്വീപ് ക്ലബ് മാസിയ എഫ് സിയെ നേരിടുമ്പോൾ ഗ്രൂപ്പിലെ ഒന്നാം സ്ഥാനത്തുള്ള എടികെ ബഗാനെ നേരിടുമ്പോൾ ഗോകുലം നിർണായകമാകും. ആദ്യ കളിയിൽ ഗോകുലം വിജയിക്കുകയും രണ്ടാം മത്സരത്തിൽ ബഗാൻ പരാജയപ്പെടാതിരിക്കുകയും ചെയ്താൽ ഗോകുലത്തിൻ മുന്നോട്ട് പോകാം. ഗോകുലം നിരയിലെ കളിക്കാർക്കൊന്നും പരിക്കേറ്റിട്ടില്ല. ജോർദാൻ ഫ്ലെച്ചർ, ലൂക്ക മേസൺ, എമിൽ ബെന്നി, എം.എസ്.ജിതിൻ, അമിനോ ബൗബ, ക്യാപ്റ്റൻ മുഹമ്മദ് ഷരീഫ് എന്നിവരെല്ലാം മികച്ച ഫോമിലാണ്.