Spread the love

താലിബാന്റെ മുതിർന്ന നേതാവായ ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്സായ് സ്ത്രീകളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്ക് പിന്തുണയുമായി രംഗത്ത്. രാജ്യത്തെ സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും. അഫ്ഗാൻ സംസ്കാരത്തിലും ഇസ്ലാമിക മൂല്യങ്ങളിലും അധിഷ്ഠിതമായ അവകാശങ്ങൾ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുൻ ഇസ്ലാമിക് എമിറേറ്റ്സ് നേതാവ് മുല്ല അക്തർ മുഹമ്മദ് മൻസൂറിൻറെ ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഹമ്മദ് അബ്ബാസ് സ്റ്റാനിക്സായി. അഫ്ഗാനിസ്ഥാനിലെ ജനസംഖ്യയുടെ പകുതിയും സ്ത്രീകളാണ്. അവർക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെടുന്നു, ശരീഅത്തിന്റെ പാഠങ്ങൾ എവിടെ നിന്ന് പഠിക്കും?” അദ്ദേഹം ചോദിച്ചു.

സാമ്പത്തിക വികസനത്തിനായുള്ള സർക്കാരിൻറെ ബജറ്റിനെയും സ്റ്റാനിക്സായ് വിമർശിച്ചു. സാമ്പത്തിക വെല്ലുവിളികൾ കാരണം ആളുകൾക്ക് രാജ്യം വിടേണ്ടി വരുമെന്നും അദ്ദേഹം ആരോപിച്ചു. ഇതേ സമ്മേളനത്തിൽ സംസാരിച്ച മറ്റൊരു താലിബാൻ നേതാവ് മുല്ല മുഹമ്മദ് യാക്കൂബ് അഫ്ഗാനിസ്ഥാനിലെ സാമ്പത്തിക ഉപരോധത്തെ വിമർശിച്ചു.

By

Leave a Reply

Your email address will not be published. Required fields are marked *