ഉക്രേനിയൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ റഷ്യൻ സൈനിക കമാൻഡർ വാദിം ഷിഷിമറിന് ഉക്രൈൻ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഉക്രൈൻ അധിനിവേശം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് യുദ്ധക്കുറ്റങ്ങളുടെ വിചാരണ നടത്തുന്നത്.
യുദ്ധം ആരംഭിച്ച ഫെബ്രുവരിയിൽ 62 കാരനായ ഒലെക്സാന്ദർ ഷെലിപോവിനെ വെടിവച്ച് കൊന്ന കേസിലാണ് സർജൻറ് വാദിമിനെ ശിക്ഷിച്ചത്. സൈനികൻ കുറ്റം സമ്മതിക്കുകയും ഉത്തരവുകൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നുവെന്ന് പറയുകയും ചെയ്തു.
സിവിലിയൻമാരെ ആക്രമിച്ചിട്ടില്ലെന്ന് റഷ്യ അവകാശപ്പെടുമ്പോൾ, കുറഞ്ഞത് 11,000 കുറ്റകൃത്യങ്ങളെങ്കിലും നടന്നിട്ടുണ്ടാകാമെന്ന് ഉക്രൈൻ പറയുന്നു. ബാക്കിയുള്ളവരെ അന്വേഷിച്ചു വരികയാണ്. എംബസി അടച്ചതിനാൽ സൈനികനെ നേരിട്ട് സഹായിക്കാൻ ബുദ്ധിമുട്ടാണെന്ന് റഷ്യ പറഞ്ഞു.