ഓസ്ട്രേലിയയുടെ 31-ാമത് പ്രധാനമന്ത്രിയായി ആന്റണി അൽബനീസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നാളെ ടോക്കിയോയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ അൽബനീസ് പങ്കെടുക്കും. ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ അൽബനീസിന്റെ ലേബർ പാർട്ടി 71 സീറ്റുകൾ നേടിയപ്പോൾ സ്കോട്ട് മോറിസണിന്റെ ലിബറൽ സഖ്യം 52 സീറ്റുകൾ നേടി.
121 വർഷത്തിനിടെ ഓസ്ട്രേലിയയിൽ പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കുന്ന ആദ്യത്തെ ആംഗ്ലോ-സെൽറ്റിക് നോമിനിയാണ് താനെന്ന് അൽബനീസ് സ്വയം വിശേഷിപ്പിക്കുന്നു. സിഡ്നിയിലെ ഒരു സർക്കാർ കോളനിയിൽ ഐറിഷ് വംശജയായ അമ്മ മരിയൻ എല്ലെറി ഒറ്റയ്ക്കാണ് ആൽബനീസിനെ വളർത്തിയത്. വികലാംഗ പെൻഷൻ മാത്രമായിരുന്നു അമ്മയുടെ ഏക വരുമാനമാർഗം.
ലിംഗനീതി, കാലാവസ്ഥാ വ്യതിയാനം എന്നീ വിഷയങ്ങളിൽ സ്വതന്ത്രരായി മത്സരിച്ച് മുഖ്യധാരാ പാർട്ടികളുടെ സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തിയ ഗ്രീൻസും പരിസ്ഥിതി പാർട്ടിയും സ്ത്രീകളും ഓസ്ട്രേലിയൻ രാഷ്ട്രീയത്തിലെ മൂന്നാമത്തെ ശക്തിയായി മാറും. നാളെ ടോക്കിയോയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ അൽബനീസ് പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡൻറ് ജോ ബൈഡൻ എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.