Spread the love

ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിലെ അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഏറ്റുമുട്ടുമ്പോൾ പോഗ്ബയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒപ്പമുണ്ടാകില്ല. പരിക്കിനെ തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കില്ല. പരിക്ക് ഒഴിവാക്കാനാണ് പോഗ്ബ വിട്ടുനിൽക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ക്രിസ്റ്റൽ പാലസിനെ നേരിടും. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകൻ ടെൻ ഹാഗും എവേ മത്സരം കാണാൻ സ്റ്റേഡിയത്തിലുണ്ടാകും.

റാൽഫ് റാഗ്നിക്ക് ഇന്ന് തന്റെ അവസാന മത്സരത്തിൽ യുവതാരങ്ങൾക്ക് അവസരം നൽകിയേക്കും. യുണൈറ്റഡ് വിടുമെന്ന് പ്രഖ്യാപിച്ച മാതാ, മാറ്റിക് തുടങ്ങിയ കളിക്കാരും കളിക്കളത്തിലുണ്ടാകാം. ഇന്ന് രാത്രി 8.30നാണ് മത്സരം.

By

Leave a Reply

Your email address will not be published. Required fields are marked *