Spread the love

നിർദ്ദിഷ്ട ചരക്ക് ഇടനാഴികൾ ഉപേക്ഷിക്കുകയാണെന്നും പകരം നിലവിലുള്ള ഇടനാഴികളുടെ ശേഷി വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നുണ്ടെന്നും റെയിൽവേ മന്ത്രാലയം. സ്ഥലമെടുപ്പ് പ്രശ്നങ്ങൾ കാരണം നിലവിലുള്ള പദ്ധതികൾ വൈകുകയാണെന്നും ഇതിനെ തുടർന്നാണ് ബദൽ പദ്ധതി ആസൂത്രണം ചെയ്യുന്നതെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു. 

ഈസ്റ്റ് കോസ്റ്റ്, കിഴക്ക്-പടിഞ്ഞാറ്, വടക്ക്-തെക്ക് എന്നിങ്ങനെ പുതുതായി നിർദ്ദേശിക്കപ്പെട്ട മൂന്ന് ചരക്ക് ഇടനാഴികൾ ഇല്ലാതാക്കാനും പകരം നിലവിലുള്ള ഇടനാഴികളുടെ ശേഷി വർദ്ധിപ്പിക്കാനുമാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ഇതിനായി നിലവിലുള്ള ചരക്ക് ഇടനാഴികളിലേക്ക് പുതിയ ട്രാക്ക് ലൈനുകൾ ചേർക്കുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. ചെലവിന്റെ കാര്യത്തിൽ മന്ത്രാലയം പുതിയ സാമ്പത്തിക വിലയിരുത്തലുകളും നടത്തുന്നുണ്ട്. ഇതിനർത്ഥം ഭൂമി ഏറ്റെടുക്കലിനായി ചെലവഴിക്കേണ്ട തുക നിലവിലുള്ള ഇടനാഴികളിലെ ട്രാക്കുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ പര്യാപ്തമാകും. 

ഇതുംകൂടി വായിക്കുക: റിപ്പോ നിരക്ക് : ജൂണിൽ വായ്പാ നിരക്കുകൾ ഉയർന്നേക്കും; സൂചന നൽകി റിസർവ് ബാങ്ക് ഗവർണർ

By

Leave a Reply

Your email address will not be published. Required fields are marked *