സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് ഇന്ധന നികുതി കുറച്ചിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. കേന്ദ്രസർക്കാർ വെട്ടിക്കുറച്ചതിൽ ആനുപാതികമായ കുറവുണ്ടായി. കേരളത്തിൽ ഉൾപ്പെടെയുള്ള നേതാക്കൾ അതിന്റെ ക്രെഡിറ്റ് അവകാശപ്പെടുന്നു. ജനങ്ങൾക്ക് ആശ്വാസം നൽകാൻ സംസ്ഥാനങ്ങൾ നികുതി കുറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഇന്ധന നികുതി കുറച്ചത് ആനുപാതികമായ ഒരു കുറവായി മാത്രം കാണരുതെന്നും നികുതി കുറച്ചെന്ന് കേരളത്തിൻ പറയേണ്ടി വരുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറയ്ക്കാനുള്ള തീരുമാനത്തെ തുടർന്ന് കേരളത്തിൽ പെട്രോൾ വില 10.41 രൂപ കുറയ്ക്കേണ്ടിയിരുന്നെങ്കിലും 9.48 രൂപ മാത്രമാണ് കുറച്ചത്.
ഇംഗ്ലീഷ് സംഗ്രഹം: ഇന്ധന നികുതി കുറയ്ക്കലിനെക്കുറിച്ച് ഹർദീപ് സിംഗ് പുരി