വിദേശത്ത് നിന്ന് കാർ വാങ്ങുന്നതിനുള്ള നിബന്ധനകൾ സൗദി സക്കാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി(സത്ക) പരിഷ്കരിച്ചു. വിദേശത്ത് നിന്ന് കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർ ചില നിബന്ധനകൾ ശ്രദ്ധിക്കണമെന്ന് സത്ക പറഞ്ഞു. 2017നു മുമ്പ് നിർമ്മിച്ച കാറുകൾ സൗദിയിലേക്ക് കൊണ്ടുവരാൻ അനുവദിക്കില്ല.
കൂടാതെ, വാങ്ങുന്ന വാഹനം സൗദി അറേബ്യ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾക്ക് അനുസൃതമായിരിക്കണം. ഇന്ധനക്ഷമത മാനദണ്ഡങ്ങൾക്ക് അനുസൃതമായിരിക്കണം. വാഹനത്തിന്റെ മൂൽയത്തിന്റെ 5% എന്ന നിരക്കിലായിരിക്കും കസ്റ്റംസ് തീരുവ ഈടാക്കുക. കസ്റ്റംസ് തീരുവയ്ക്കൊപ്പം വാഹനത്തിന്റെ മൊത്തം മൂല്യത്തിന് 15 ശതമാനം മൂൽയവർദ്ധിത നികുതിയും ഈടാക്കുമെന്നും സത്ക കൂട്ടിച്ചേർത്തു.
ബഹ്റൈനിൽ നിന്ന് കാർ വാങ്ങി സൗദി അറേബ്യയിലേക്ക് കൊണ്ടുവരാനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായാണ് അതോറിറ്റി ഇക്കാര്യം വെളിപ്പെടുത്തിയത്. സൗദി സ്റ്റാൻഡേർഡ്സ്, മെട്രോളജി, ക്വാളിറ്റി ഓർഗനൈസേഷൻ (എസ്എഎസ്ഒ) എന്നിവയുമായി ആശയവിനിമയം നടത്തുന്നതിലൂടെ കാറിൻറെ സവിശേഷതകൾ സ്ഥിരീകരിക്കാൻ കഴിയും.