പോർച്ചുഗീസുകാർ പണ്ട് തകർത്ത ഹിന്ദു ക്ഷേത്രങ്ങൾ പുനർനിർമിക്കണമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഇതിനായി പ്രത്യേക ബജറ്റ് വിഹിതം വകയിരുത്തിയിട്ടുണ്ടെന്നും സാവന്ത് പറഞ്ഞു. ഉത്തർപ്രദേശിൽ ആർഎസ്എസ് കേന്ദ്രീകൃത മാസികകളുടെ വിജയം ആഘോഷിക്കുന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
450 വർഷത്തെ പോർച്ചുഗീസ് ഭരണത്തിൽ ഹിന്ദുത്വ വിശ്വാസങ്ങളും സംസ്കാരങ്ങളും സംസ്ഥാനത്ത് അടിച്ചമർത്തപ്പെട്ടു. പലരും ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിതരായി. ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടു. ഇപ്പോൾ അവരെയെല്ലാം തിരികെ കൊണ്ടുവരാനുള്ള സമയമായി. എവിടെയൊക്കെ ക്ഷേത്രങ്ങൾ തകർക്കപ്പെട്ടാലും അവ പുനർനിർമിക്കപ്പെടണം,” സാവന്ത് പറഞ്ഞു.