യു.കെയില്‍ രണ്ടാം തവണയും മേയറായി ഇന്ത്യന്‍ വംശജനെ തിരഞ്ഞെടുത്തു. വ്യവസായിയും ഡൽഹി സ്വദേശിയുമായ സുനില്‍ ചോപ്രയാണ് ലണ്ടന്‍ ബറോ ഓഫ് സൗത്ത് വാര്‍ക്കിന്റെ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.
2014 മുതൽ 2015 വരെ ലണ്ടൻ ബറോ ഓഫ് സൗത്ത്വാർക്കിൻറെ മേയറായും 2013 മുതൽ 2014 വരെ ഡെപ്യൂട്ടി മേയറായും ചോപ്ര സേവനമനുഷ്ഠിച്ചു. ബറോയിൽ ഒന്നാം സ്ഥാനം വഹിക്കുന്ന ആദ്യ ഇന്ത്യൻ വംശജൻ കൂടിയാണ് ചോപ്ര.