Spread the love

രാജീവ് രവി രചനയും സംവിധാനവും നിർവഹിച്ച മലയാള ചലച്ചിത്രം തുറമുഖത്തിന്റെ ട്രെയിലെർ ഇന്നു റിലീസ് ചെയ്യും. നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ചിത്രമാണിത്. ഇന്ദ്രജിത്ത്, നിമിഷ സജയൻ, അർജുൻ അശോകൻ, ജോജു ജോർജ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് രാജീവാണ്. ഈ സിനിമയിലൂടെ കരുത്തുറ്റ കഥാപാത്രമായി മലയാള സിനിമയിലേക്ക് തിരിച്ചുവരുകയാണ് പൂർണിമ ഇന്ദ്രജിത്ത്. 1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന തൊഴിൽ വിഭജനവും അത് അവസാനിപ്പിക്കാനുള്ള തൊഴിലാളികളുടെ പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം.

By

Leave a Reply

Your email address will not be published. Required fields are marked *