രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിലെ പരിശീലകനെതിരെ വിദ്യാർത്ഥിനി നൽകിയ ലൈംഗിക പീഡന പരാതി ലോകായുക്ത ഇന്ന് പരിഗണിക്കും. പൊലീസിലും മുഖ്യമന്ത്രിയിലും പരാതി നൽകിയിട്ടും നീതി ലഭിക്കാത്തതിനെ തുടർന്നാണ് വിദ്യാർത്ഥിനി ലോകായുക്തയെ സമീപിച്ചത്. ചീഫ് ഫ്ളൈയിംഗ് ഓഫീസർ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നാണ് വിദ്യാർത്ഥിനിയുടെ ആരോപണം. അക്കാദമി മാനേജ്മെന്റിനും പൊലീസിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് വിദ്യാർത്ഥി കഴിഞ്ഞ ദിവസം ഉന്നയിച്ചത്.
തിരുവനന്തപുരം രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിലെ പൈലറ്റ് ട്രെയിനിയാണ് ചീഫ് ഫ്ളൈയിംഗ് ഇൻസ്ട്രക്ടർക്കെതിരെ പരാതി നൽകിയത്. പരിശീലനത്തിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ഒറ്റയ്ക്ക് ക്യാബിനിലേക്ക് വരാൻ നിരവധി തവണ അദ്ദേഹം ആവശ്യപ്പെട്ടു. പരാതിയുമായി അക്കാദമിയെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. പ്രശ്നം ഒത്തുതീർപ്പാക്കാൻ അക്കാദമിയുടെ ഭാഗത്ത് നിന്ന് നീക്കങ്ങൾ ഉണ്ടായെന്നും പരാതിക്കാരി പറഞ്ഞു.
കുറ്റാരോപിതനായ കോച്ചിൻറെ നിർദ്ദേശപ്രകാരം സഹപാഠി തന്റെ സർട്ടിഫിക്കറ്റുകൾ മോഷ്ടിച്ചുവെന്നും പരാതിക്കാരി ആരോപിച്ചു. പരിശീലന കേന്ദ്രത്തിൽ അപമാനിതനായതിനെ തുടർന്നാണ് പൈലറ്റ് ട്രെയിനി രാജ്യം വിട്ടിരുന്നു. 20 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് കഴിഞ്ഞ ദിവസം കന്യാകുമാരിയിൽ പെണ്കുട്ടിയെ കണ്ടെത്തിയത്.