രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിലെ പീഡന പരാതിയിൽ സ്ഥാപനത്തിനെതിരെ ഗുരുതര ആരോപണവുമായി വിദ്യാർഥിനി. പരാതി നൽകിയിട്ടും പരിശീലകനെതിരെ മാനേജ്മെന്റ് നടപടി എടുത്തില്ലെന്നും ഒത്തുതീർപ്പിനുള്ള ശ്രമമാണ് നടന്നതെന്നുമാണ് വിദ്യാർഥിനിയുടെ ആരോപണം. അക്കാദമിയിൽ നിന്നുള്ള അനുകൂല റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് മുഖ്യ പരിശീലകൻ ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചതെന്ന് പരാതിക്കാരൻ പറയുന്നു.
തിരുവനന്തപുരം രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിലെ പൈലറ്റ് ട്രെയിനിയാണ് ചീഫ് ഫ്ളൈയിംഗ് ഇൻസ്ട്രക്ടർക്കെതിരെ പരാതി നൽകിയത്. പരിശീലനത്തിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ഒറ്റയ്ക്ക് ക്യാബിനിലേക്ക് വരാൻ നിരവധി തവണ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
പരാതിയുമായി അക്കാദമിയെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. പ്രശ്നം ഒത്തുതീർപ്പാക്കാൻ അക്കാദമിയുടെ ഭാഗത്ത് നിന്ന് നീക്കങ്ങൾ ഉണ്ടായെന്നും പരാതിക്കാരൻ പറഞ്ഞു.