കുത്തബ് മിനാറിൽ ഖനനം നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് നിർദ്ദേശം നൽകിയിട്ടില്ലെന്ന് സാംസ്കാരിക മന്ത്രാലയം അറിയിച്ചു. നേരത്തെ ദേശീയ മാധ്യമങ്ങളിൽ വന്ന വാർത്തകൾ തള്ളിക്കളഞ്ഞായിരുന്നു സാംസ്കാരിക മന്ത്രാലയത്തിൻറെ പ്രതികരണം.
അധികൃതർ കുത്തബ് മിനാർ സന്ദർശിച്ചെങ്കിലും ഖനനത്തിന് നിർദ്ദേശങ്ങളൊന്നും നൽകിയിട്ടില്ലെന്ന് സാംസ്കാരിക മന്ത്രാലയം അറിയിച്ചു.
ഖുതുബ് മിനാറിൻറെ പരിസരത്ത് ഹിന്ദു വിഗ്രഹങ്ങൾ കണ്ടെത്തിയെന്നും വിക്രമാദിത്യൻ നിർമ്മിച്ചതാണെന്നുമുള്ള അവകാശവാദത്തെ തുടർന്നാണ് ഖനനം നടത്താൻ തീരുമാനിച്ചതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഖുതുബ് മിനാറിൽ കണ്ടെത്തിയ വിഗ്രഹങ്ങൾ പരിശോധിച്ച് ഖനനം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) യ്ക്ക് സാംസ്കാരിക മന്ത്രാലയം നിർദ്ദേശം നൽകി.