കേന്ദ്ര സർവ്വേ പ്രകാരം രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലക്കയറ്റം കേരളത്തിലാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. വിലക്കയറ്റം തടയാൻ കഴിഞ്ഞ വർഷം 4,000 കോടി രൂപ സർക്കാർ നൽകിയെന്നും വിലക്കയറ്റം തടയാൻ കേന്ദ്രത്തിൻറെ സഹകരണവും ആവശ്യമാണെന്നും ധനമന്ത്രി പറഞ്ഞു.
ഇന്ധന വിലയിലെ സംസ്ഥാന നികുതി സ്വാഭാവികമായി കുറഞ്ഞതല്ലെന്നും സർക്കാർ കുറച്ചിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. പിണറായി സർക്കാർ നികുതി കുറച്ചിട്ടുണ്ട്. വ്യാജപ്രചാരണങ്ങൾക്ക് കണക്കുകൾ മറുപടി നൽകുമെന്നും ധനമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പെട്രോളിൻറെ നികുതി ലിറ്ററിന് 2.41 രൂപയും ഡീസലിന് ലിറ്ററിൻ 1.30 രൂപയും കുറയ്ക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് പെട്രോൾ ലിറ്ററിൻ 10.40 രൂപയും ഡീസലിൻ 7.35 രൂപയും കുറഞ്ഞു.