ഉത്പാദനം വർദ്ധിപ്പിക്കാൻ മാരുതി സുസുക്കി 18,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. ഹരിയാനയിലെ സോനിപത് ജില്ലയിലെ ഐഎംടി ഖാർ ഖോഡയിൽ പുതിയ നിർമ്മാണ പ്ലാൻറ് സ്ഥാപിക്കുന്നതിന് വൻ നിക്ഷേപമാണ് മാരുതി നടത്തുന്നത്. പ്രതിവർഷം 10 ലക്ഷം യൂണിറ്റ് ഉൽപ്പാദന ശേഷി പ്ലാൻറിനുണ്ടാകും. മാരുതി സുസുക്കിയുടെ ഹരിയാനയിലെ മൂന്നാമത്തെ നിർമ്മാണ പ്ലാൻറാണിത്, 800 ഏക്കർ പ്ലാൻറിനായി രണ്ട് ഘട്ടങ്ങളിലായി നിക്ഷേപം നടത്തും. പ്രതിവർഷം 2.5 യൂണിറ്റ് ഉൽപാദന ശേഷിയുള്ള പ്ലാൻറ് സ്ഥാപിക്കുന്നതിൻ ആദ്യഘട്ടത്തിൽ 11,000 കോടി രൂപ മുതൽമുടക്കും. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കിക്ക് 2025 ഓടെ ഈ പ്ലാൻറുകളിൽ നിന്ന് വാഹനങ്ങൾ പുറത്തിറക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു, നിലവിൽ മാരുതി സുസുക്കിക്ക് ഹരിയാനയിലെ രണ്ട് നിർമ്മാണ പ്ലാൻറുകളിൽ നിന്നും ഗുജറാത്തിലെ പ്ലാൻറിൽ നിന്നും 22 ലക്ഷം യൂണിറ്റ് ഉൽപ്പാദന ശേഷിയുണ്ട്. ഹരിയാനയിലെ ഗുരുഗ്രാം, മനേസർ പ്ലാൻറുകൾക്ക് പ്രതിവർഷം 15.5 ലക്ഷം യൂണിറ്റ് ഉൽപ്പാദന ശേഷിയുണ്ട്. ഇന്ന്, ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ കാർ നിർമ്മാതാക്കളാണ്. വരും വർഷങ്ങളിൽ ഇന്ത്യ മൂന്നാമത്തെ വലിയ കാർ നിർമ്മാതാക്കളായി മാറുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” എംഎസ്ഐ എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ കെനിച്ചി അയുകാവയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. യാഥാർത്ഥ്യമാകുന്നതോടെ 13,000 പേർക്ക് പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങൾ ഈ പ്ലാൻറ് നൽകുമെന്ന് പ്രതീക്ഷിക്കുന്നു.