Spread the love

കേരളത്തിൽ വീണ്ടും രാഷ്ട്രീയ പാർ ട്ടികളുടെ ലയനം. സ്കറിയ തോമസ് വിഭാഗത്തിൽ നിന്ന് പിളർന്ന് രൂപീകരിച്ച കേരള കോൺഗ്രസ് (എം) എസ്.എൻ.സി.പിയിൽ ലയിച്ചു. സ്കറിയ തോമസിന്റെ മരണത്തെ തുടർന്ന് പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് 2021 മാർച്ച് 21 നു മുതിർന്ന നേതാവ് ആർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ കേരള കോൺഗ്രസ് (എസ്) എന്ന പേരിൽ ഒരു പാർട്ടി രൂപീകരിച്ചു.

ഇതുവരെ മുന്നണിയുമായി സഹകരിച്ചിരുന്ന പാർട്ടി ഒറ്റക്കെട്ടായി എൻസിപിയിൽ ലയിക്കാൻ തീരുമാനിക്കുകയായിരുന്നു. എൽ.ഡി.എഫിനൊപ്പം ഉറച്ചുനിൽക്കാനാണ് എൻ.സി.പിയുമായി ലയിക്കുന്നതെന്ന് കേരള കോൺഗ്രസ് (എസ്) നേതാക്കൾ പറഞ്ഞു. സ്കറിയ തോമസ് അനുസ്മരണ വേദിയിൽ ചേർന്ന പാർട്ടി നേതൃതല യോഗത്തിലാണ് എസ് സതീഷ് തീരുമാനം വ്യക്തമാക്കിയത്.

By

Leave a Reply

Your email address will not be published. Required fields are marked *