Spread the love

കൊച്ചി: വെണ്ണല വിദ്വേഷ പ്രസംഗക്കേസിൽ മുൻ എം.എൽ.എ പി.സി ജോർജ് ഒളിവിലെന്ന് പൊലീസ്. ജോർജിനെ തേടി കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം ജോർജിനെ തേടി ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. പി.സി ജോർജിനെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്ന് മട്ടാഞ്ചേരി എ.സി.പി എ.ജി രവീന്ദ്രനാഥ് പറഞ്ഞു.

“പി.സി.ജോർജ് ഉച്ചകഴിഞ്ഞാണ് വീടുവിട്ടിറങ്ങിയത്. ബന്ധുക്കളുടെ വീടുകളിലും പരിശോധന നടത്തി. ജോർജിൻറെ ഫോൺ സ്വിച്ച് ഓഫാണ്. ടവർ ലൊക്കേഷൻ കണ്ടെത്താൻ കഴിഞ്ഞില്ല. ഉച്ചയോടെ പി.സി.ജോർജ് വീടുവിട്ടിറങ്ങുന്നതിൻറെ ദൃശ്യങ്ങൾ ലഭിച്ചു. കൂടുതൽ സ്ഥലങ്ങൾ പരിശോധിക്കും.” എസിപി പറഞ്ഞു.

വെണ്ണല വിദ്വേഷ പ്രസംഗക്കേസിൽ പി.സി ജോർജിൻറെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. ജോർജിൻറെ പ്രസംഗം പ്രകോപനപരമാണെന്നും മതവിദ്വേഷത്തിനും ഐക്യം തകർക്കുന്നതിനും ഇടയാക്കുമെന്നും കോടതി പറഞ്ഞു.

By

Leave a Reply

Your email address will not be published. Required fields are marked *