ൻയൂഡൽഹി: ഇന്ധനവിലയുടെ എക്സൈസ് തീരുവ കുറയ്ക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര ഗവണ് മെൻറിൻ ജനങ്ങളല്ലാതെ മറ്റൊന്നും ഇല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
“ഇന്നത്തെ തീരുമാനങ്ങൾ, പ്രത്യേകിച്ച് പെട്രോൾ, ഡീസൽ വില ഗണ്യമായി കുറയ്ക്കാനുള്ള തീരുമാനം, വിവിധ മേഖലകളിൽ ഗുണപരമായ സ്വാധീനം ചെലുത്തും. ഇത് രാജ്യത്തെ ജനങ്ങൾക്ക് ആശ്വാസം നൽകുകയും ജീവിതം സുഗമമാക്കുകയും ചെയ്യും. മോദി ട്വീറ്റ് ചെയ്തു.
പെട്രോളിൻറെ എക്സൈസ് തീരുവ ലിറ്ററിൻ എട്ട് രൂപയും ഡീസലിൻ ആറ് രൂപയുമാണ് കുറച്ചത്. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിൽ പെട്രോൾ ലിറ്ററിൻ 10.40 രൂപയും ഡീസലിൻ 7.37 രൂപയുമാണ് കുറച്ചത്.