ശ്രീലങ്കയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത് പോലുള്ള നിരവധി മാർഗങ്ങളുണ്ടെന്ന് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ പറഞ്ഞു. വിനോദ സഞ്ചാരികൾക്ക് പ്രകടനങ്ങളിൽ പങ്കെടുക്കുക, പ്ലക്കാർഡുകൾ ഉയർത്തിപ്പിടിക്കുക തുടങ്ങി നിരവധി ഓപ്ഷനുകൾ ഉണ്ടെന്ന വിക്രമസിംഗെയുടെ പരാമർശം വിവാദമായിരുന്നു.
സ്കൈ ൻയൂസിൻ നൽകിയ അഭിമുഖത്തിലാണ് ശ്രീലങ്കൻ പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ശ്രീലങ്കൻ സന്ദർ ശിക്കാൻ വിനോദസഞ്ചാരികളെ പ്രോത്സാഹിപ്പിക്കുന്നില്ലേ എന്ന മാധ്യമപ്രവർ ത്തകൻറെ ചോദ്യത്തിൻ മറുപടി പറയുകയായിരുന്നു അദ്ദേഹം.
“വിനോദ സഞ്ചാരികൾക്ക് പ്രകടനങ്ങളിൽ പങ്കെടുക്കാം. ശ്രീലങ്കൻ പ്രസിഡൻറ് വീട്ടിലേക്ക് പോകണമെന്ന് പറയുന്ന പ്ലക്കാർഡുകൾ നിങ്ങൾക്ക് പിടിക്കാം, അല്ലെങ്കിൽ പ്രധാനമന്ത്രിയോട് വീട്ടിലേക്ക് പോകാൻ പറയുന്ന ഒരു പ്ലക്കാർഡ് നിങ്ങൾക്ക് പിടിക്കാം. അതെല്ലാം ലഭ്യമാണ്,” പ്രധാനമന്ത്രി പറഞ്ഞു. അഭിമുഖം പുറത്തുവന്നതിൻ പിന്നാലെ വിക്രമസിംഗെയുടെ പരാമർശം വൈറലായിരുന്നു.