തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മാലിദ്വീപിലേക്കുള്ള വിമാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. മാലിദ്വീപ് എയർലൈൻസ് മാലിദ്വീപിലെ ഹനിമാധുവിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചു. മെയ് 29 മുതൽ ആഴ്ചയിൽ 5 ദിവസമായി സർവീസുകളുടെ എണ്ണം വർദ്ധിക്കും.
ആഴ്ചയിൽ രണ്ട് ദിവസമാണ് ഹനിമാധുവിലേക്കുള്ള സർവീസ്. ഞായർ, വ്യാഴം ദിവസങ്ങളിൽ പുലർച്ചെ 2.40നു തിരുവനന്തപുരത്ത് എത്തുന്ന വിമാനം 3.40ൻ മടങ്ങും. നിലവിൽ തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ മാലെയിലേക്ക് വിമാന സർവീസുകളുണ്ട്. ബുധൻ, ഞായർ ദിവസങ്ങളിൽ പുതിയ സർവീസ് ആരംഭിക്കും.
വിമാനം വൈകിട്ട് 4.15ൻ എത്തി 5.15ൻ മടങ്ങും. മാലിദ്വീപിൽ നിന്ന് ചികിത്സയ്ക്കായി കേരളത്തിലേക്ക് വരുന്നവർക്ക് പുറമേ, കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും മാലിദ്വീപിൽ ജോലി ചെയ്യുന്നവർക്കും ഈ സേവനം ഗുണം ചെയ്യും.