യൂറോപ്യൻ യൂണിയൻ ഊർജ്ജ ഉൽപാദനത്തിനായി ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാൻ ഒരുങ്ങുന്നു. നിലവിൽ, യൂറോപ്യൻ യൂണിയൻ ഊർജ്ജം ഉൽപാദിപ്പിക്കാൻ റഷ്യയുടെ ഫോസിൽ ഇന്ധനങ്ങളെയാണ് ആശ്രയിക്കുന്നത്. പ്രകൃതി വാതകങ്ങളുടെ 40 ശതമാനവും റഷ്യയുടെ സംഭാവനയാണ്. കോടിക്കണക്കിൻ രൂപയാണ് ഓരോ ദിവസവും ഇതിനായി ചെലവഴിക്കുന്നത്. ഇത് അവസാനിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി എല്ലായിടത്തും സോളാർ പാനലുകൾ നിർബന്ധമാക്കും. ഇതിനായി റീപവർ ഇയു എന്ന പേരിൽ ഒരു പദ്ധതിക്കും രൂപം നൽ കിയിട്ടുണ്ട്.
2030 ആകുമ്പോഴേക്കും യൂറോപ്യൻ യൂണിയന്റെ ഊർജ്ജ ഉൽ പ്പാദനത്തിൻറെ പകുതിയിലേറെയും പുനരുപയോഗിക്കാവുന്ന ഊർ ജ്ജത്തെ ആശ്രയിച്ചിരിക്കും. ഇതിൻറെ ഭാഗമായി സ്വകാര്യ, വാണിജ്യ കെട്ടിടങ്ങളിലും വീടുകളിലും സൗരോർജ പാനലുകൾ സ്ഥാപിക്കും. 2025 ഓടെ 320 ജിഗാവാട്ടും 2030 ഓടെ 600 ജിഗാവാട്ടും വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.
മേൽക്കൂരകളിൽ സ്ഥാപിച്ചിട്ടുള്ള സൗരോർജ്ജ പാനലുകൾ യൂറോപ്യൻ യൂണിയനിലേക്ക് വൈദ്യുതിയുടെ 25 ശതമാനം സംഭാവന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടെ നാമമാത്രമായ ചെലവിൽ പൊതുജനങ്ങൾക്ക് വൈദ്യുതി ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.