കാർഡ് ഇല്ലാതെ തന്നെ ഇനി മുതൽ രാജ്യത്തെ എല്ലാ ബാങ്കുകളുടെയും എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം. എല്ലാ ബാങ്കുകളോടും എടിഎം ഓപ്പറേറ്റർമാരോടും കാർഡ്ലെസ് പണം പിൻവലിക്കാനുള്ള സൗകര്യം നൽകാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
യാതൊരു ചാർജ്ജും ഈടാക്കാതെ കാർഡ് രഹിത പണമിടപാടുകൾ പ്രോസസ്സ് ചെയ്യുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. എല്ലാ ബാങ്കുകളുമായും എടിഎം ശൃംഖലകളുമായും ഏകീകൃത പേയ്മെന്റ് ഇന്റർഫേസ് സുഗമമാക്കാൻ നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് (എൻപിസിഐ) റിസർവ് ബാങ്ക് നിർദ്ദേശം നൽകി.
ഐസിസിഡബ്ലിയു ഇടപാടുകൾക്കുള്ള പിൻവലിക്കൽ പരിധി എടിഎം പിൻവലിക്കലിന്റെ പരിധിക്ക് അനുസൃതമായിരിക്കുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു.