75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റൽ ഇന്ത്യ സംരംഭത്തെ അഭിനന്ദിച്ച് നടൻ ആർ മാധവൻ. കാൻ സ്റ്റേജിൽ സംസാരിക്കുകയായിരുന്നു മാധവൻ. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ആണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
“പ്രധാനമന്ത്രി ഭരണം ആരംഭിച്ചപ്പോൾ അദ്ദേഹം മൈക്രോ ഇക്കോണമിയും ഡിജിറ്റൽ കറൻസിയും അവതരിപ്പിച്ചു. ഇതൊരു ദുരന്തമായിരിക്കുമെന്നും ഇത് ഫലം കാണില്ലെന്നും സാമ്പത്തിക സമൂഹം വിലയിരുത്തി. അവർ ചോദിച്ചു, “നിങ്ങൾ എങ്ങനെയാണ് കർഷകരെയും വിദ്യാഭ്യാസമില്ലാത്തവരെയും ചെറിയ ഗ്രാമങ്ങളിൽ നിന്നുള്ളവരെയും സ്മാർട്ട്ഫോണുകളും അക്കൗണ്ടിംഗും പഠിപ്പിക്കുന്നത്?”
ഏതാനും വർഷങ്ങൾക്കുള്ളിൽ മുഴുവൻ കഥയും മാറി, ലോകത്തിലെ മൈക്രോ ഇക്കോണമിയുടെ ഏറ്റവും വലിയ ഉപയോക്താക്കളിൽ ഒരാളായി ഇന്ത്യ മാറി. ഇത് #NewIndia – @ActorMadhavan pic.twitter.com/yhuuZf8iHI