കൊച്ചി വെണ്ണലയിൽ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ എറണാകുളം സെഷൻസ് കോടതി ഉത്തരവിനെതിരെ പി സി ജോർജ് ഹൈക്കോടതിയിൽ അപ്പീൽ നൽകും. ഹൈക്കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പിസി ജോർജിന്റെ മകൻ ഷോൺ ജോർജ് പറഞ്ഞു.
അതേസമയം, കേസിൽ പിസി ജോർജിനെ ഉടൻ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ് അറിയിച്ചു. ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ തിരുവനന്തപുരം കോടതിയുടെ ഉത്തരവിൻ ശേഷമായിരിക്കും നടപടി. കേസിൽ പിസി ജോർജിനെതിരെ നേരിട്ടുള്ള തെളിവുകളുണ്ട്. വെണ്ണല വിദ്വേഷ പ്രസംഗത്തിൻ പിന്നിലെ ഗൂഡാലോചനയും അന്വേഷണത്തിലാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു.
രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സർക്കാർ തനിക്കെതിരെ കേസെടുത്തതെന്ന പി.സി ജോർജിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ രാഷ്ട്രീയ നേട്ടമാണ് കേസിന്റെ അടിസ്ഥാനമെന്ന് പിസി ജോർജ് വാദിച്ചു.