Spread the love

നടൻ ബഹദൂറിന്റെ ഓർമ്മൾക്ക് 22 വയസ്. ആയാസരഹിതമായ അഭിനയ ശൈലിയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടനായിരുന്നു ബഹദൂർ. ചലച്ചിത്രരംഗത്ത് നിരവധി വ്യത്യസ്ത വേഷങ്ങൾ അവതരിപ്പിച്ചിട്ടുള്ള ബഹദൂർ അരനൂറ്റാണ്ടോളം മലയാള സിനിമയുടെ ഭാഗമായിരുന്നു.

ഹാസ്യനടനായും സ്വഭാവനടനായും വെള്ളിത്തിരയിൽ തിളങ്ങിയ പി.കെ.കുഞ്ഞലു എന്ന ബഹദൂർ ഒരുകാലത്ത് മലയാള സിനിമയുടെ അവിഭാജ്യഘടകമായിരുന്നു. അഭിനയ ശൈലി ലളിതവുമായിരുന്നു. കോമഡി വേഷങ്ങളിലും സീരിയസ് റോളുകളിലും ബഹാദൂർ ഒരുപോലെ മികവ് തെളിയിച്ചിട്ടുണ്ട്. റോൾ വലുതായാലും ചെറുതായാലും, ബഹാദൂർ എല്ലായ്പ്പോഴും സാധ്യമായ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രദ്ധിച്ചു.

ഒരു നാടക നടനായി കരിയർ ആരംഭിച്ച ബഹദൂറിൻ സിനിമാ മേഖലയിൽ ആ അനുഭവങ്ങൾ ഉണ്ടായിരുന്നു. ഒരു അഭിനേതാവ് എന്ന നിലയിൽ നിരന്തരം സ്വയം പുതുക്കിപ്പണിത ബഹദൂർ എല്ലായ്പ്പോഴും അഭിനയം നെഞ്ചോട് ചേർത്തുപിടിച്ചിട്ടുണ്ട്. അരനൂറ്റാണ്ടിലേറെയായി മലയാള സിനിമയുടെ ഭാഗമായ ബഹാദൂർ രണ്ട് തവണ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാർഡും ഒരു തവണ മികച്ച ഹാസ്യനടനുള്ള സംസ്ഥാന അവാർഡും നേടിയിട്ടുണ്ട്.

By

Leave a Reply

Your email address will not be published. Required fields are marked *