മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 31-ാം ചരമവാർഷികത്തിൽ അദ്ദേഹത്തിനു ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചത്. “നമ്മുടെ മുൻ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിയുടെ ചരമവാർഷികത്തിൽ അദ്ദേഹത്തിനു ആദരാഞ്ജലികൾ അർപ്പിക്കുന്നു,” മോദി ട്വിറ്ററിൽ കുറിച്ചു.
കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ ഡൽഹിയിലെ വീർ ഭൂമിയിൽ രാജീവ് ഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. കോൺഗ്രസ് നേതാക്കളായ പി ചിദംബരവും സച്ചിൻ പൈലറ്റും വീർ ഭൂമിയിൽ മുൻ പ്രധാനമന്ത്രിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
ൻയൂഡൽഹി: ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്ന കാര്യത്തിൽ തൻറെ പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി ദീർഘവീക്ഷണമുള്ളവനായിരുന്നുവെന്നും അദ്ദേഹത്തിൻറെ നയങ്ങളാണ് ഇന്ത്യയെ രൂപപ്പെടുത്താൻ സഹായിച്ചതെന്നും കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജീവ് ഗാന്ധിയുടെ 31-ാം ചരമവാർഷികത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.