Spread the love

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്ക സാഹചര്യം രൂക്ഷമാണ്. അസമിലെ സ്ഥിതി അതീവ ഗുരുതരമാണ്. ഇന്നലെ മാത്രം നാൽ പേരാണ് പ്രളയത്തിൽ മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 14 ആയി. (വടക്കുകിഴക്കൻ മേഖലയിലെ വെള്ളപ്പൊക്കം 14 പേരുടെ ജീവൻ അപഹരിച്ചു)

നിരവധി പേരെ കാണാതായതായാണ് റിപ്പോർട്ട്. നവ്ഗാവ് ജില്ലയിൽ മാത്രം 3.5 ലക്ഷത്തോളം പേരെയാണ് പ്രളയം ബാധിച്ചത്. ദേശീയ ദുരന്ത നിവാരണ സേനയും സൈൻയവും രക്ഷാപ്രവർത്തനം തുടരുകയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വ്യോമസേനയും ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്നുണ്ട്.

റോഡ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടതിനാൽ ഹെലികോപ്റ്ററുകൾ ഭക്ഷണ വിതരണത്തിനായി ഉപയോഗിക്കുന്നു. 87,000 ത്തിലധികം പേരെ 343 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ദുരന്തത്തിൻറെ ആഘാതം പഠിക്കാൻ ഐഎസ്ആർഒയുടെ വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

By

Leave a Reply

Your email address will not be published. Required fields are marked *