ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിൽ പുതിയ ചരിത്രം സൃഷ്ടിക്കും. പുരുഷ ലോകകപ്പിൻറെ ചുമതലയ്ക്ക് ഇത്തവണ വനിതാ റഫറിമാരും. ഖത്തർ ലോകകപ്പിനുള്ള റഫറി ടീമിൽ മൂന്ന് വനിതാ റഫറിമാരെയാണ് ഫിഫ ഉൾപ്പെടുത്തിയത്. ഫിഫ ലോകകപ്പിൻറെ 92 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് വനിതാ റഫറിമാരെ ഫിഫ ലോകകപ്പിനായി നിയമിക്കുന്നത്.
ഫ്രഞ്ച് വനിത സ്റ്റെഫാനി ഫ്രപ്പാർട്ട്, റുവാണ്ടയുടെ സലീമ മുകാൻസംഗ, ജപ്പാൻറെ യോഷിമി യമഷിത എന്നിവരാണ് ഫിഫ ലോകകപ്പിനുള്ള പുരസ്കാരത്തിൻ അർഹരായത്.
ഫ്രഞ്ച് റഫറി സ്റ്റെഫാനി ഫ്രാപ്പാർട്ട് നേരത്തെ യൂറോ കപ്പിൽ പുരുഷ യൂറോ കപ്പിൻറെ ഭാഗമാകുന്ന ആദ്യ വനിതാ റഫറിയായി മാറിയിരുന്നു. കഴിഞ്ഞ വർഷം, ചാമ്പ്യൻസ് ലീഗിൽ ഒരു മത്സരത്തിൻ ആതിഥേയത്വം വഹിക്കുന്ന ആദ്യ വനിതാ റഫറിയായി ഫ്രാപ്പാർട്ട് മാറിയിരുന്നു.