Spread the love

സംസ്ഥാന സർക്കാരിന്റെ പിന്തുണ വർദ്ധിച്ചുവെന്നും, അതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്നും, മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിസന്ധികൾക്കിടയിലും സർക്കാർ ഉത്തരവാദിത്തം നിറവേറ്റിയെന്നും, കൂടുതൽ ആത്മവിശ്വാസത്തോടെയാണ്, രണ്ടാം വർഷത്തിലേക്ക് കടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശീയ അന്തർദേശീയ തലത്തിൽ കേരളം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ലൈഫ് മിഷൻ കീഴിലുള്ള വീടുകളുടെ എണ്ണം അടുത്ത മാസം മൂന്ന് ലക്ഷം കടക്കും. പ്രകടനപത്രികയിലെ മുഴുവൻ വാഗ്ദാനങ്ങളും നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ 2.95 ലക്ഷം ലൈഫ് വീടുകൾ നിർമിച്ചു. ഈ സർക്കാർ 32,000 വീടുകൾ പൂർത്തിയാക്കി കൈമാറി. 22,342 ഉദ്യോഗാർത്ഥികളാണ് പി.എസ്.സി വഴി നിയമനത്തിന് ശുപാർശ ചെയ്തത്. 14,000 ബിപിഎൽ കുടുംബങ്ങൾക്ക് ഉടൻ തന്നെ സൗജന്യ ഇൻറർനെറ്റ് നൽകാനാണ് പദ്ധതി.

ലക്ഷ്യമിട്ടതിലും കൂടുതൽ പേർക്ക് പട്ടയം വിതരണം ചെയ്തു. ഇതുവരെ 33,530 പട്ടയങ്ങളാണ് വിതരണം ചെയ്തത്. 20,750 ഓഫീസുകൾക്ക് കെ-ഫോൺ കണക്ഷൻ നൽകും. “ഗ്രാമീണ-നഗര വിഭജനം കണക്കിലെടുക്കാതെ തരിശുഭൂമികൾ കൃഷിയോഗ്യമാക്കിയിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളുടെ എണ്ണം 15 ലക്ഷമായി ഉയർ ത്തുമെന്ന വാഗ്ദാനം നടപ്പാക്കി. ജനങ്ങളോടുള്ള പ്രതിബദ്ധത നിലനിർത്തി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

By

Leave a Reply

Your email address will not be published. Required fields are marked *