കെഎസ്ആർടിസിയിൽ ശമ്പള വിതരണത്തിന് ധനവകുപ്പ് 20 കോടി രൂപ കൂടി അനുവദിച്ചു. നേരത്തെ 30 കോടി രൂപ നൽകിയിരുന്നു. നാളെ മുതൽ ജീവനക്കാർക്ക് ശമ്പളം കിട്ടിത്തുടങ്ങും. കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും ആദ്യം ശമ്പളം നൽകും.
ശമ്പളം നൽകാൻ 82 കോടി രൂപ വേണം. ഈ മാസം ആദ്യം ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചിരുന്നു. ഇതിൻ പുറമെ 30 കോടി രൂപ കൂടി ഗതാഗത വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. തുടർന്നാണ് 20 കോടി രൂപ കൂടി നൽകാൻ ധനവകുപ്പ് തീരുമാനിച്ചത്. ബാക്കി തുക കെ.എസ്.ആർ.ടി.സി കണ്ടെത്തും.
ഇംഗ്ലീഷ് സംഗ്രഹം: കെ.എസ്.ആർ.ടി.സിയിൽ ശമ്പള വിതരണം