കിഴക്കൻ ലഡാക്കിലെ പാംഗോംഗ് സോ തടാകത്തിൽ ചൈന രണ്ടാമത്തെ പാലം നിർമിക്കുന്നുവെന്ന വാർത്തയിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യസുരക്ഷയിലും അഖണ്ഡതയിലും ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. സംഭവത്തിൽ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചതിൻ പിന്നാലെയാണ് കോണ്ഗ്രസ് നേതാവിൻറെ പ്രതികരണം.
രണ്ടാമത്തെ പാലം പണിയാൻ ചൈന ശ്രമിച്ചിട്ടും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന കേന്ദ്രത്തിൻറെ പ്രതികരണത്തെ അദ്ദേഹം പരിഹസിച്ചു. രാജ്യത്തെ സംരക്ഷിക്കണമെന്ന് രാഹുൽ ഗാന്ധി മോദിയോട് അഭ്യർത്ഥിച്ചു. “ചൈന പാംഗോംഗിലെ ആദ്യത്തെ പാലം നിർമ്മിക്കുന്നു: ഞങ്ങൾ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. ചൈന പാംഗോംഗിൽ രണ്ടാമത്തെ പാലം പണിയുന്നു: ഞങ്ങൾ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. രാജ്യസുരക്ഷയിലും അഖണ്ഡതയിലും വിട്ടുവീഴ്ച ചെയ്യരുത്. ഭീരുത്വം, ശാന്തമായ പ്രതികരണം മാത്രം പോരാ, പ്രധാനമന്ത്രി രാജ്യത്തെ സംരക്ഷിക്കണം,” രാഹുൽ ട്വീറ്റ് ചെയ്തു.
പാംഗോങ്ഗോയിയിൽ ചൈന ആദ്യ പാലം നിർമ്മിക്കുന്നു: ഞങ്ങൾ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. പാംഗോങ്ഗോയിയിൽ ചൈന രണ്ടാം പാലം പണിയുന്നു: ഞങ്ങൾ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. ഇന്ത്യയുടെ ദേശീയ സുരക്ഷയും പ്രദേശിക സമഗ്രതയും ചർ ച്ച ചെയ്യപ്പെടാത്തതാണ്. ഭീരുത്വവും വിനയാന്വിതവുമായ ഒരു പ്രതികരണം നടക്കില്ല. പ്രധാനമന്ത്രി രാഷ്ട്രത്തെ സംരക്ഷിക്കണം.