അസമിലെ 26 ജില്ലകളിലായി നാൽ ലക്ഷത്തിലധികം പേരെയാണ് മഴക്കെടുതി ബാധിച്ചത്. മഴക്കെടുതിയിൽ ഇതുവരെ എട്ട് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ദുരന്തത്തെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുമായി ഫോണിൽ സംസാരിച്ചു. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ അസമിലേക്ക് കേന്ദ്ര സർക്കാരിന്റെ എല്ലാ സഹായവും അദ്ദേഹം ഉറപ്പ് നൽകി.
“അസമിന്റെ ചില ഭാഗങ്ങളിൽ കനത്ത മഴയുടെ അവസ്ഥയെക്കുറിച്ച് ആശങ്കയുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ ഞാൻ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായി സംസാരിച്ചു. എൻഡിആർഎഫ് ടീമുകളെ ഇതിനകം വിൻയസിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിൽ നിന്ന് സാധ്യമായ എല്ലാ സഹായവും ഉറപ്പുനൽകി,” അമിത് ഷാ ട്വീറ്റ് ചെയ്തു. ദിവസങ്ങളായി പ്രദേശത്ത് തുടരുന്ന കനത്ത മഴ പലയിടത്തും വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായിട്ടുണ്ട്. കാച്ചാർ ജില്ലയിൽ സൈൻയവും അസം റൈഫിൾസും ഉൾപ്പെടുന്ന സുരക്ഷാ സേനയാണ് രക്ഷാപ്രവർത്തനത്തിൻ നേതൃത്വം നൽകുന്നത്. ഉഡൽഗുരി ജില്ലയിലാണ് അവസാന മരണം റിപ്പോർട്ട് ചെയ്തത്. ഇതോടെ അസമിൽ കാലവർഷത്തിൻ മുമ്പുള്ള വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം എട്ടായി.
ദുരന്തത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ഹോജായി ജില്ലയിൽ കരസേനയും ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്) രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയും നടത്തുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന ദിമ ഹസാവോയിലുള്ളവർക്ക് അരി, പയറുവർഗങ്ങൾ, മരുന്നുകൾ തുടങ്ങിയ അവശ്യവസ്തുക്കൾ എത്തിക്കാൻ വ്യോമസേനയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അസമിലും മേഘാലയയിലും കനത്ത മഴ പെയ്യാൻ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ബുധനാഴ്ച റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തുടനീളം തുറന്ന 89 ദുരിതാശ്വാസ ക്യാമ്പുകളിലായി 40,000 ത്തോളം പേരാണ് ഇപ്പോൾ കഴിയുന്നത്.