ഹൈദരാബാദിൽ 2019 നവംബറിൽ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. കൊലപാതകം ലക്ഷ്യമിട്ട് പ്രതികൾക്ക് നേരെ പൊലീസ് മനപ്പൂർവ്വം വെടിയുതിർക്കുകയായിരുന്നുവെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതി കണ്ടെത്തി. പ്രതികളെ കൊലപ്പെടുത്തിയ 10 പൊലീസ് ഉദ്യോഗസ്ഥരെ കൊലക്കുറ്റത്തിനു വിചാരണ ചെയ്യണമെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ട്.
2019 നവംബറിൽ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളാണ് കൊല്ലപ്പെട്ടത്. 2019 ഡിസംബറിലാണ് പ്രതികൾ പൊലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ടത്. ഇവരിൽ മൂന്നുപേർ പ്രായപൂർ ത്തിയാകാത്തവരായിരുന്നു.
കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾക്ക് വെടിയേറ്റതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ സമിതിയുടെ കണ്ടെത്തലുകൾ ഇത് തെറ്റാണെന്ന് തെളിയിക്കുന്നു.