ലോകത്തിലെ രണ്ടാമത്തെ വലിയ ശിശു വസ്ത്ര നിർമ്മാതാക്കളായ കിറ്റെക്സ് ഗാർമെന്റസ് വരുമാനത്തിൽ സർവകാല റെക്കോർഡ് സ്ഥാപിച്ചു. 2021-22 സാമ്പത്തിക വർഷത്തെ കണക്കുകളാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. 2021-22 സാമ്പത്തിക വർഷത്തെ വരുമാനം മുൻ സാമ്പത്തിക വർഷത്തെ വിറ്റുവരവുമായി താരതമ്യപ്പെടുത്തുമ്പോൾ 75 ശതമാനം ഉയർന്ന് 818 കോടി രൂപയായി ഉയർന്നതായി മാനേജിംഗ് ഡയറക്ടർ സാബു ജേക്കബ് പറഞ്ഞു.
നികുതിക്കും പലിശയ്ക്കും മുമ്പുള്ള വരുമാനം 81 ശതമാനം വർദ്ധിച്ച് 200 കോടി രൂപയായി. അറ്റ വിൽപ്പന 2022 മാർച്ചിലെ 253.55 കോടി രൂപയിൽ നിന്ന് 2021 മാർച്ചിൽ 126.97 ശതമാനം ഉയർന്ന് 111.71 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം 128.28 കോടി രൂപയായി ഉയർന്നതായും തെലങ്കാനയിൽ കമ്പനിയുടെ വിപുലീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമായി പുരോഗമിക്കുകയാണെന്നും സാബു ജേക്കബ് പറഞ്ഞു.