Spread the love

ഹിന്ദി ഭാഷാ വിവാദത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ തിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ ഭാഷകളെയും ബിജെപി ഒരുപോലെ കാണുന്നുവെന്നും വിവാദങ്ങളുടെ ആവശ്യമില്ലെന്നും മോദി പറഞ്ഞു. പ്രാദേശിക ഭാഷകളെ രാജ്യത്തിന്റെ ആത്മീയതയുമായി ബന്ധിപ്പിച്ചത് ബിജെപിയാണെന്നും മോദി കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസ നയത്തിലും പ്രാദേശിക ഭാഷകൾക്ക് ബിജെപി മുൻഗണന നൽകിയിട്ടുണ്ട്. പ്രാദേശിക ഭാഷകളാണ് ഭാരതീയതയുടെ ആത്മാവെന്നും മോദി പറഞ്ഞു. സമീപകാലത്തായി ഭാഷയുടെ പേരിൽ വിവാദങ്ങൾ സൃഷ്ടിക്കാൻ ശ്രമം നടക്കുന്നതിനാലാണ് ഇപ്പോൾ ഇത് പറയുന്നത്. പക്ഷേ, അത് അനാവശ്യമാണ്. അതുകൊണ്ടാണ് വിഷയം കൂടുതൽ വ്യക്തമാകുന്നത്. ഭാരതീയ സംസ്കാരത്തിൻറെ പ്രതിഫലനമാണ് എല്ലാ ഭാഷകളിലും ബി.ജെ.പി കാണുന്നത്. എല്ലാ ഭാഷകളെയും ബഹുമാനിക്കണമെന്നും മോദി പറഞ്ഞു.

ഹിന്ദി ഇന്ത്യയുടെ ഭാഷയാണെന്ന അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് മോദിയുടെ പരാമർശം. ഉന്നതതല യോഗത്തിൽ അമിത് ഷായ്ക്കെതിരെ മോദി വിമർശനമുന്നയിച്ചതിൻ പിന്നാലെ പാർട്ടിക്കുള്ളിൽ തന്നെ ഹിന്ദി വിവാദം നിലനിൽക്കുന്നതായാണ് സൂചന.

By

Leave a Reply

Your email address will not be published. Required fields are marked *