ശാരീരിക പരിമിതികളുള്ള ആളുകളെ സഹായിക്കാൻ ആപ്പിൾ ചില പുതിയ ഫീച്ചറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വീഡിയോകളിലെ തത്സമയ ക്യാപ്ഷൻ ഫീച്ചറാണ് ഏറ്റവും പ്രധാനപ്പെട്ടവയിൽ ഒന്ന്. ഐഫോണുകൾ, ഐപാഡുകൾ, മാക് കമ്പ്യൂട്ടറുകൾ എന്നിവയിൽ കാണുന്ന വീഡിയോകളിൽ എന്താണ് പറയുന്നതെന്ന് അടിക്കുറിപ്പുകളുടെ രൂപത്തിൽ സ്ക്രീനിൽ കാണിക്കുന്ന ഒരു സംവിധാനമാണിത്.
കേൾവി പ്രശ്നങ്ങൾ ഉള്ളവർക്കും ശബ്ദമില്ലാതെ വീഡിയോ കാണാൻ ആഗ്രഹിക്കുന്നവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. സ്ട്രീമിംഗ് സേവനങ്ങൾ, ഫെയ്സ്ടൈം കോളുകൾ, മറ്റ് വീഡിയോ കോൺഫറൻസിംഗ് ആപ്ലിക്കേഷനുകൾ എന്നിവയിൽ ഈ സൗകര്യം പ്രയോജനപ്പെടുത്താം.
സമാനമായ ഫീച്ചർ നിലവിൽ ഗൂഗിളിൻറെ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ലഭ്യമാണ്. പുതിയ ഫീച്ചർ ഈ വർഷം അവസാനത്തോടെ ഉപഭോക്താക്കളിലെത്തും.