Spread the love

ഇനി ഡെമോക്രാറ്റുകളെ പിന്തുണയ്ക്കില്ലെന്നും റിപ്പബ്ലിക്കൻ പാർട്ടിക്ക് വോട്ട് ചെയുമെന്നും പരസ്യമായി പ്രഖ്യാപിച്ച് എലോൺ മസ്ക്. ഡെമോക്രാറ്റുകൾ വിഭജനത്തിൻറെയും വെറുപ്പിൻറെയും പാർട്ടിയായി മാറിയെന്നും ഇനി അവർക്ക് വോട്ട് ചെയ്യില്ലെന്നും മസ്ക് പറഞ്ഞു.

“മുമ്പ് ഞാൻ ഡെമോക്രാറ്റിക് പാർട്ടിക്ക് വോട്ട് ചെയ്തിട്ടുണ്ട്. കാരണം അവർ അനുകമ്പ കാണിച്ച പാർട്ടിയായിരുന്നു. എന്നാൽ അവർ വിഭജനത്തിൻറെയും വെറുപ്പിൻറെയും ഒരു പാർട്ടിയായി മാറിയിരിക്കുന്നു. അതിനാൽ എനിക്ക് ഇനി അവരെ പിന്തുണയ്ക്കാൻ കഴിയില്ല. ഞാൻ റിപ്പബ്ലിക്കൻ പാർട്ടിക്ക് വോട്ട് ചെയ്യും.’

“ഇപ്പോൾ, എനിക്കെതിരെയുള്ള അവരുടെ വൃത്തികെട്ട തന്ത്രങ്ങൾ പുറത്തുവരുന്നത് കാണുക,” സോഷ്യൽ മീഡിയ വെബ്സൈറ്റായ ട്വിറ്റർ വാങ്ങാൻ ഒരുങ്ങുന്ന മസ്ക് ട്വീറ്റ് ചെയ്തു.

By

Leave a Reply

Your email address will not be published. Required fields are marked *