സംസ്ഥാനത്ത് വിധവകളുടെ ആചാരങ്ങൾ നിരോധിച്ച് മഹാരാഷ്ട്ര സർക്കാർ. ഗ്രാമവികസന മന്ത്രി ഹസന്‍ മുഷ്‌റിഫ് ആണ് ഇക്കാര്യം അറിയിച്ചത്.
കോലാപ്പൂരിലെ ഹെര്‍വാദ് ഗ്രാമവും മാന്‍ഗാവ് ഗ്രാമവും വിധവകളുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങൾ നിർത്തലാക്കാനുള്ള തീരുമാനമെടുത്തതാണ് ഈ നീക്കത്തിന് പ്രചോദനമായത്. മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന ഇത്തരം നടപടികൾ സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു.
ഭാര്യയുടെ സിന്ദൂരം, താലി, ഭർത്താവിനെ ചിതയിലേക്ക് കൊണ്ടുപോകുന്നതിനുമുമ്പ് ടാറ്റൂ വളകൾ പൊട്ടിക്കൽ എന്നിവ പലയിടത്തും നിലനിൽക്കുന്ന ആചാരങ്ങളാണ്. വിധവകൾ നിറമുള്ള വസ്ത്രങ്ങൾ ധരിക്കുന്നതിനും മംഗളകരമായ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും വിലക്കുണ്ട്.