ലാലു പ്രസാദ് യാദവ് ബിഹാർ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നിയമനങ്ങളിൽ ക്രമക്കേട് നടത്തിയെന്നാരോപിച്ച് സിബിഐ പുതിയ കേസ് ഫയൽ ചെയ്തു. കേസിനെ തുടർന്ന് പട്നയിലും ഡൽഹിയിലുമടക്കം 15 ഇടങ്ങളിലാണ് സിബിഐ റെയ്ഡ് നടത്തിയത്.
കാലിത്തീറ്റ കുംഭകോണക്കേസിൽ ജാമ്യം ലഭിച്ച് ദിവസങ്ങൾക്ക് ശേഷം രാഷ്ട്രീയ ജനതാദൾ (ആർജെഡി) തലവനും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിനെതിരെ പുതിയ അഴിമതി ആരോപണങ്ങളുമായി സിബിഐ രംഗത്തെത്തി.