Spread the love

ഇന്ത്യയിൽ 5ജി സേവനങ്ങൾ ഉടൻ ലഭ്യമാകുമെന്ന സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ 3ജി, 4ജി ടെലികോം ദാതാക്കൾ 5ജി പുറത്തിറക്കാൻ തയ്യാറെടുക്കുകയാണെന്നും ഏതാനും മാസങ്ങൾക്കുള്ളിൽ 5ജി ഇന്ത്യയിൽ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. 5ജി നിലവിൽ വരുന്നതോടെ രാജ്യത്തിന് അതിവേഗ ഇന്റർനെറ്റ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

5ജി ലഭ്യമാക്കുന്നതിലൂടെ ഇൻർനെറ്റിന്റെ വേഗത വർദ്ധിപ്പിക്കുക മാത്രമല്ല, വികസനത്തിന്റെയും തൊഴിലവസരങ്ങളുടെയും വേഗത വർ ധിപ്പിക്കുക കൂടി ചെയ്യുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 220 കോടി രൂപ ചെലവിലാണ് 5ജി ടെസ്റ്റ് ബെഡ് സ്ഥാപിച്ചിരിക്കുന്നതെന്നും വളരെ നിർണായകവും ആധുനികവുമായ സാങ്കേതികവിദ്യകൾ കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയിലെ ഭരണം മെച്ചപ്പെടുത്തുന്നതിനും ജീവിതം സുഗമമാക്കുന്നതിനും 5 ജി ബിസിനസ് മേഖലയ്ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം അവകാശപ്പെട്ടു. രാജ്യത്ത് 5ജി നടപ്പാക്കിയാൽ 450 ബില്യൺ ഡോളർ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ ദശകത്തിൽ തന്നെ 6ജി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ ദശകത്തിൻറെ അവസാനത്തോടെ 6ജി സേവനങ്ങൾ ഇന്ത്യയിലെത്തുമെന്നും ഇതിനായി ഒരു ടാസ്ക് ഫോഴ്സ് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

By

Leave a Reply

Your email address will not be published. Required fields are marked *