Spread the love

സംസ്ഥാനത്ത് പ്രീ-പ്രൈമറി മുതൽ പാഠപുസ്തകങ്ങളിലെ ആശയങ്ങളുടെ അവതരണത്തിലും ചിത്രീകരണത്തിലും ലിംഗസമത്വം ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ഡയറക്ടർ, ഡയറക്ടർ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ എന്നിവർക്ക് കമ്മിഷൻ നിർദേശം നൽകി. പാഠപുസ്തകങ്ങളിലെ ലിംഗവിവേചനം സംബന്ധിച്ച മാധ്യമറിപ്പോർട്ടുകൾ സ്വമേധയാ പരിഗണിച്ച് ചെയർപേഴ്സണ് കെ.വി മനോജ് കുമാർ, അംഗങ്ങളായ റെനി ആൻറണി, സി.വിജയകുമാർ എന്നിവരടങ്ങിയ ഫുൾ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പുസ്തകങ്ങളിലെ ലിംഗവിവേചനം കുട്ടികൾക്ക് തെറ്റായ സന്ദേശം നൽകും. തുൽയതയും പരസ്പര ബഹുമാനവും വിഷയമാകുന്ന വിധത്തിലായിരിക്കണം പാഠപുസ്തകങ്ങൾ രൂപകൽപ്പന ചെയ്യേണ്ടത്. പാഠപുസ്തകങ്ങൾ വിഭാവനം ചെയ്യുമ്പോൾ ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിട്ടുള്ള തുൽയതയും അവസരസമത്വവും ഉറപ്പാക്കേണ്ടതുണ്ട്. പാഠപുസ്തകങ്ങളുടെ കാര്യത്തിൽ കുട്ടികൾക്കുള്ള ദേശീയ അന്തർദേശീയ നിയമങ്ങളിൽ ഇത്തരം വിവേചനം പാടില്ലെന്ന് ഉറപ്പാക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.

By

Leave a Reply

Your email address will not be published. Required fields are marked *