Spread the love

രാജ്യത്തെ ടെലിവിഷൻ ചാനലുകളിലെ എല്ലാ വനിതാ അവതാരകരോടും മുഖം മറയ്ക്കാൻ ഉത്തരവിട്ടു താലിബാൻ സർക്കാർ.
താലിബാൻറെ വെര്‍ച്യു ആന്‍ഡ് വൈസ് മന്ത്രാലയത്തില്‍ നിന്നും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചര്‍ മന്ത്രാലയത്തില്‍ നിന്നുമുള്ള പ്രസ്താവനയിലാണ് ഉത്തരവ് ലഭിച്ചതെന്ന് ടോളോ ൻയൂസ് ട്വീറ്റ് ചെയ്തു. ഈ വിഷയത്തിൽ ഒരു തരത്തിലുമുള്ള ചർച്ചകൾക്കും വിട്ടുവീഴ്ചകൾക്കും ഭരണകൂടം തയ്യാറല്ലെന്നും ടോളോ ൻയൂസ് റിപ്പോർട്ട് ചെയ്തു.

അതേസമയം, അഫ്ഗാനിസ്ഥാനിൽ നിന്ന് ഉടൻ തന്നെ ശുഭവാർത്ത ഉണ്ടാകുമെന്ന് താലിബാൻ നേതാവ് സിറാജുദ്ദീൻ ഹഖാനി പറഞ്ഞു. താലിബാൻ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകൾ വീട്ടിൽ തന്നെ തുടരണമെന്നും അനുസരണക്കേട് കാണിക്കുന്ന സ്ത്രീകളെ വീട്ടിൽ പാർപ്പിക്കുമെന്നും സിറാജുദ്ദീൻ ഹഖാനി പറഞ്ഞിരുന്നു.

By

Leave a Reply

Your email address will not be published. Required fields are marked *