ലൈംഗികത്തൊഴിലാളികൾക്കും ആധാർ കാർഡ് നൽകണമെന്ന് സുപ്രീം കോടതി. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രോഫോർമ സർട്ടിഫിക്കറ്റിൻറെ അടിസ്ഥാനത്തിലാണ് നടപടി. രാജ്യത്തെ ഓരോ പൗരനും അന്തസോടെ ജീവിക്കാൻ അവകാശമുണ്ടെന്നും കോടതി പറഞ്ഞു.
ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിൻറേതാണ് വിധി. ലൈംഗികത്തൊഴിലാളികളുടെ വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമായിരിക്കണമെന്നും ഒരു സാഹചര്യത്തിലും ദുരുപയോഗം ചെയ്യാൻ അനുവദിക്കരുതെന്നും കോടതി പറഞ്ഞു.