Spread the love

അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം അനുവദിക്കുമെന്ന് ആവർത്തിച്ച് താലിബാൻ. ശുഭവാർത്ത ഉടൻ വരുമെന്ന് താലിബാൻ മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനി പറഞ്ഞു. എന്നിരുന്നാലും, “അനുസരണക്കേട്” കാണിക്കുന്നവർ വീട്ടിൽ ഇരിക്കേണ്ടി വരുമെന്ന് ഹഖാനി മുന്നറിയിപ്പ് നൽകി. ഒരു അന്താരാഷ്ട്ര മാധ്യമത്തിൻ നൽ കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ പെണ്കുട്ടികൾ ക്ക് ആറാം ക്ലാസ് വരെ പഠിക്കാം. അതിലുപരി ഒരു തീരുമാനം മാത്രമേ എടുക്കൂ.
താലിബാൻ ഭരണകൂടത്തെ ഭയന്ന് വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ മടിക്കുന്ന സ്ത്രീകളെ കുറിച്ച് ചോദിച്ചപ്പോൾ, “അനുസരണക്കേടുള്ള പെൺകുട്ടികളെ വീട്ടിൽ തന്നെ താമസിപ്പിക്കും” എന്നായിരുന്നു ഹഖാനിയുടെ മറുപടി. “അനുസരണക്കേട് കാണിക്കുന്ന പെൺകുട്ടികൾ എന്നാൽ നിലവിലെ സർക്കാരിനെ അട്ടിമറിക്കാൻ മറ്റ് കേന്ദ്രങ്ങളുമായി ചേർന്ന് പ്രവർത്തിച്ചവർ എന്നാണ് അർത്ഥമാക്കുന്നത്,” ഹഖാനി പറഞ്ഞു.

By

Leave a Reply

Your email address will not be published. Required fields are marked *