ജി.എസ്.ടി ശുപാർശകൾ നടപ്പാക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും ബാധ്യതയില്ലെന്ന സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ജി.എസ്.ടി സംബന്ധിച്ച വിധി വളരെ പ്രധാനപ്പെട്ടതാണെന്നും രാജ്യത്തിൻറെ നികുതി ഘടനയിലും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലും ദൂരവ്യാപകമായ സ്വാധീനം ചെലുത്തുമെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.
നികുതി സംബന്ധിച്ച ജി.എസ്.ടി കൗൺസിലിൻറെ ശുപാർശകൾ അസാധ്യമല്ല, മറിച്ച് ഉപദേശത്തിൻറെ രൂപത്തിൽ ആണെന്ന ഈ വിധിയിലൂടെ സംസ്ഥാനത്തിൻറെ ഫെഡറൽ അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയും എന്നതാണ് പ്രധാനം. വിധിയുടെ വിശദാംശങ്ങൾ ഇനിയും പുറത്തുവരാനുണ്ട്.