ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയ്ക്കും കൂട്ടാളികൾക്കുമെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇഡി) കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തു. അശ്ലീല ചിത്രങ്ങളുടെ നിർമ്മാണവും വിതരണവുമായി ബന്ധപ്പെട്ടാണ് കേസ്.
2019 ഫെബ്രുവരിയിൽ കുന്ദ്ര ആംസ് പ്രൈം മീഡിയ ലിമിറ്റഡ് എന്ന പേരിൽ ഒരു കമ്പനി രൂപീകരിച്ചു. ഈ കമ്പനി ഹോട്ട്ഷോട്ട് എന്ന പേരിൽ ഒരു ആപ്ലിക്കേഷൻ സൃഷ്ടിച്ചു. ഈ ആപ്ലിക്കേഷൻ പിന്നീട് യുകെ ആസ്ഥാനമായുള്ള കെൻറിൻ എന്ന കമ്പനിക്ക് വിറ്റു. രാജ് കുന്ദ്രയുടെ സഹോദരീ ഭർത്താവ് പ്രദീപ് ബക്ഷി കെൻറിൻ കമ്പനിയുടെ സിഇഒ ആയിരുന്നു.
കുന്ദ്രയുടെ കമ്പനിയായ വിയാൻ ഇൻഡസ്ട്രീസ് ഹോട്ട്ഷോട്ട് ആപ്പിനായി കെന്നുമായി കരാറിൽ ഏർപ്പെടുകയും വിയാൻറെ 13 ബാങ്ക് അക്കൗണ്ടുകളിലേക്ക് കോടിക്കണക്കിൻ രൂപ കൈമാറുകയും ചെയ്തു.