Spread the love

ആശുപത്രികളിലെ പനി ക്ലിനിക്കുകൾ ശക്തിപ്പെടുത്തുമെന്നും എലിപ്പനി ഗുളികകൾ ലഭ്യമാക്കാൻ എല്ലാ ആശുപത്രികളിലും ഡോക്‌സി കോർണറുകൾ സ്ഥാപിക്കുമെന്നും മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനിയും എലിപ്പനിയും വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

“വെള്ളത്തിൽ ഇറങ്ങുകയോ മണ്ണുമായി ഇടപഴകുകയോ ചെയ്യുന്നവർ എലിപ്പനി വിരുദ്ധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കണം,” പകർച്ചവ്യാധി പ്രതിരോധം ശക്തിപ്പെടുത്തുന്നതിനുള്ള അവലോകന യോഗത്തിൻ ശേഷം അവർ പറഞ്ഞു.

കൊതുകിൻറെ ഉറവിടം നശിപ്പിച്ച് ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കണം. ജില്ലാ ഓഫീസർമാർ ഫീൽഡ്തല അവലോകനം നടത്തി കൊതുക് വ്യാപനത്തിൻ സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തും.

By

Leave a Reply

Your email address will not be published. Required fields are marked *